വിവാഹത്തിന്റെ ഒരു മാസം ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. ജൂണിലാണ് മഹാബലിപുരത്ത് വെച്ച് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ഒരു മാസം ആഘോഷിക്കുന്ന വേളയില്‍ വിവാഹ ചടങ്ങിലെ അധികം ആരും കാണാത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍.
സൂപ്പര്‍താരങ്ങളായ രജനികാന്തും ഷാരൂഖ് ഖാനും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്റേയും തന്നെയും നയന്‍താരയേയും അനുഗ്രഹിക്കുന്നതിന്റേയും ചിത്രങ്ങളാണ് വിക്കി പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, വിവാഹ തിരക്കുകള്‍ എല്ലാം കഴിഞ്ഞ സിനിമയില്‍ സജീവമാകുകയാണ് ഇരുവരും. ചെന്നൈയില്‍ നയന്‍താര രണ്ട് ആഡംബര വീടുകള്‍ സ്വന്തമാക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ചെന്നൈയില്‍ 26 കോടി രൂപ ചെലവഴിച്ചാണ് നയന്‍താര ഓരോ വീടുകളും നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദളപതി രജനികാന്ത് ആണ് നയന്‍താര-വിഘ്നേഷ് ശിവന്‍ ദമ്പതികളുടെ ആഡംബര വീടിന് തൊട്ടടുത് താമസിക്കുന്നത് !
സ്വിമ്മിങ് പൂള്‍, സിനിമ തിയറ്റര്‍, ജിംനേഷ്യം എന്നിവയെല്ലാം ആഡംബര വീട്ടിലുണ്ട്. 16,500 സ്‌ക്വയര്‍ ഫീറ്റാണ് ഒരു വീടിന്റെ വലുപ്പം. ബാത്ത്റൂം മാത്രം 1500 സ്‌ക്വയര്‍ ഫീറ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വിഘ്നേഷ് ശിവനുള്ള വിവാഹ സമ്മാനമായി ഈ വീട് നല്‍കാനാണ് നയന്‍താരയുടെ തീരുമാനം.
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…