Ahaana Krishna
ദുബായില്‍ അവധി ആഘോഷിക്കുകയാണ് നടി അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഹാന തന്റെ അവധിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് നടികളെ പോലെ സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ചാണ് ദുബായില്‍ നിന്നുള്ള ചിത്രങ്ങള്‍ അഹാന പങ്കുവെച്ചിരിക്കുന്നത്. ‘ഹലോ ഹബീബീസ്’ എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഹാന. രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപസി’ലൂടെ നായികയായാണ് അഹാന മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്.
ലൂക്കയിലെ ടൊവിനോ തോമസിന്റെ നായിക കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലും ശ്രദ്ധേയമായ വേഷമായിരുന്നു അഹാനയുടേത്.
മലയാളികളുടെ പ്രിയ നടി ശരണ്യ മോഹൻ പങ്കുവെച്ച…
തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…
നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…
സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…
ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…
തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…