Big B
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബിലാല്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. അമല്‍ നീരദ് തന്നെ ഒരുക്കുന്ന രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ വര്‍ഷം ഡിസംബറില്‍ ബിലാല്‍ ഷൂട്ടിങ് ആരംഭിക്കാനാണ് അമല്‍ നീരദിന്റെ തീരുമാനം. വന്‍ ബജറ്റിലാണ് സിനിമ ഉദ്ദേശിക്കുന്നത്. വിദേശത്തടക്കം ചിത്രീകരണം നടക്കും. 2023 ല്‍ ബിലാല്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
Mammootty – Bilal
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ബിലാല്‍ നീണ്ടുപോയത്. വിദേശ ഷെഡ്യൂള്‍ കൂടുതലായതിനാല്‍ കോവിഡ് പ്രതിസന്ധി നീങ്ങിയ ശേഷം ഷൂട്ടിങ് ആരംഭിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനിടയിലാണ് അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി ഭീഷ്മ പര്‍വ്വം സംവിധാനം ചെയ്തത്. ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വന്‍ ഹിറ്റായി.
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…
ജോലിയിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തില്‍ സംഭവിച്ച…
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ…