Vijay Deverakonda
സോഷ്യല്‍ മീഡിയയില്‍ വൈറലായി സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയുടെ ഹോട്ട് ചിത്രം. തന്റെ പുതിയ സിനിമയായ ലൈഗറിന്റെ പോസ്റ്ററിലാണ് റോസാപ്പൂക്കള്‍ കൊണ്ട് നഗ്നത മറച്ച് വിജയ് നില്‍ക്കുന്നത്.
ഗ്ലൗസ് ധരിച്ച് റോസാപ്പൂക്കള്‍ കൊണ്ട് നഗ്‌നത മറച്ചുനില്‍ക്കുന്ന താരമാണ് പോസ്റ്ററിലുള്ളത്. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിലെ വാചകം. ‘എന്റെ എല്ലാമെടുത്ത ചിത്രം. പ്രകടനപരമായും മാനസികമായും ശാരീരികമായും എനിക്ക് ഏറെ വെല്ലുവിളികള്‍ തന്ന വേഷം. ഞാന്‍ നിനക്ക് എല്ലാം തന്നു’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ചിരിക്കുന്നത്.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഇതിഹാസ ബോക്സിങ് താരം മൈക്ക് ടൈസണ്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.
തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…
പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…
വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…