Categories: latest news

നഗ്നചിത്രവുമായി വിജയ് ദേവരകൊണ്ട !

സോഷ്യല്‍ മീഡിയയില്‍ വൈറലായി സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയുടെ ഹോട്ട് ചിത്രം. തന്റെ പുതിയ സിനിമയായ ലൈഗറിന്റെ പോസ്റ്ററിലാണ് റോസാപ്പൂക്കള്‍ കൊണ്ട് നഗ്നത മറച്ച് വിജയ് നില്‍ക്കുന്നത്.

ഗ്ലൗസ് ധരിച്ച് റോസാപ്പൂക്കള്‍ കൊണ്ട് നഗ്‌നത മറച്ചുനില്‍ക്കുന്ന താരമാണ് പോസ്റ്ററിലുള്ളത്. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിലെ വാചകം. ‘എന്റെ എല്ലാമെടുത്ത ചിത്രം. പ്രകടനപരമായും മാനസികമായും ശാരീരികമായും എനിക്ക് ഏറെ വെല്ലുവിളികള്‍ തന്ന വേഷം. ഞാന്‍ നിനക്ക് എല്ലാം തന്നു’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ചിരിക്കുന്നത്.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഇതിഹാസ ബോക്സിങ് താരം മൈക്ക് ടൈസണ്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

6 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago