Categories: latest news

അയ്യപ്പനും കോശിയും സിനിമയിലെ കഥാപാത്രം പൃഥ്വിരാജ് ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു !

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ്, ബിജു മേനോന്‍, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ കോശി എന്ന കഥാപാത്രവും ബിജു മേനോന്റെ അയ്യപ്പന്‍ എന്ന കഥാപാത്രവും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോശി എന്ന കഥാപാത്രം പൃഥ്വിരാജ് ചെയ്യുമോ എന്ന കാര്യത്തില്‍ ബിജു മേനോന് ആദ്യം സംശയമുണ്ടായിരുന്നു എന്നാണ് സംവിധായകന്‍ സച്ചി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. ചിത്രത്തിന്റെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രം വിരമിച്ച പട്ടാളക്കാരനാണെന്നും നെഗറ്റീവ് ഷെയ്ഡ് ഉള്ളതാണെന്നും സച്ചി പറഞ്ഞു. ഇത് കേട്ടപ്പോള്‍ ബിജു മേനോന്‍ ചോദിച്ചത് പൃഥ്വി ഈ കഥാപാത്രം ചെയ്യുമോ എന്നായിരുന്നു.

പൃഥ്വിരാജ് ഈ കഥാപാത്രം ചെയ്യുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പാണെന്നാണ് സച്ചി ബിജു മേനോന് മറുപടി കൊടുത്തത്. ഡ്രൈവിങ് ലൈസന്‍സിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യാന്‍ പൃഥ്വി നേരത്തെ തയ്യാറായിട്ടുണ്ട്. അങ്ങനെയൊരാള്‍ അയ്യപ്പനും കോശിയും എന്തായാലും ചെയ്യുമെന്നാണ് സച്ചി അന്ന് പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

12 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

12 hours ago