Categories: Gossips

റോഷാക്ക് പൂര്‍ത്തിയായി; അണിയറയില്‍ ഒരുങ്ങുന്നത് മമ്മൂട്ടിയുടെ ഹൊറര്‍ ചിത്രം !

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ഷൂട്ടിങ് പുരോഗമിച്ചു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ദുബായില്‍ ആയിരുന്നു. ഇന്നലെയാണ് ചിത്രത്തിനു പാക്കപ്പായത്.

റോഷാക്കിനെ കുറിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയുടെ ഒരു ഹൊറര്‍ ചിത്രമാണ് റോഷാക്ക് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. തുടര്‍ച്ചയായ വയലന്‍സ് രംഗങ്ങളും ചിത്രത്തിലുണ്ട്.

Rorschach

കമല്‍ഹാസന്‍ ചിതമായ വിക്രമിലേത് പോലെ കോമ്പ്രമൈസ് ചെയ്യാതെയുള്ള വയലന്‍സ് രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഗോര്‍ വയലന്‍സ് രംഗങ്ങളും ഹെവി ആക്ഷനുമുള്ള ചിത്രം 18+ (അഡല്‍ട്ട് ഓണ്‍ലി) സെര്‍ട്ടിഫിക്കറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ ആറിന് ചിത്രം തിയറ്ററുകളിലെത്തും. ആസിഫ് അലിയും റോഷാക്കില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…

11 hours ago

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…

11 hours ago

ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി

വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…

12 hours ago