Categories: Gossips

പ്രിയങ്കയും നിക്കും അധികകാലം ഒന്നിച്ച് ജീവിക്കില്ലെന്ന് പലരും പറഞ്ഞു; ആ പ്രണയകഥ ഇങ്ങനെ

ഏറെ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും. 2017 ലാണ് ഇരുവരും വിവാഹിതരായത്. ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്ത പ്രണയമായിരുന്നു ഇരുവരുടെയും.

പ്രിയങ്കയേക്കാള്‍ പത്ത് വയസ് കുറവാണ് നിക് ജൊനാസിന്. ഇരുവരുടെയും പ്രായവ്യത്യാസം അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരുടെയും ബന്ധം അധികകാലം നീണ്ടുനില്‍ക്കില്ലെന്നും ഉടന്‍ തന്നെ വിവാഹമോചിതരാകുമെന്നും പലരും പറഞ്ഞു. മാത്രമല്ല, നിക്കിന്റെ കൈയിലെ പണം കണ്ടാണ് പ്രിയങ്ക പ്രണയത്തിലായതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതുമെന്ന് അക്കാലത്ത് പലരും പറഞ്ഞു നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും ഇറങ്ങിയിരുന്നു. എന്നാല്‍, പ്രായവ്യത്യാസം തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമല്ലെന്ന് ഇരുവരും തുറന്നുപറഞ്ഞു.

Priyanka and Nick

2017 ല്‍ മെറ്റ് ഗാലയില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശങ്ങള്‍ അയച്ചാണ് താരങ്ങള്‍ കൂടുതല്‍ സൗഹൃദത്തിലായത്. ആ സൗഹൃദം പിന്നീട് പ്രണയമായി. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും നിക്കിനെ ചോദ്യം ചെയ്തു. പത്ത് വയസ് കൂടുതല്‍ ഉള്ള പ്രിയങ്കയെ വിവാഹം കഴിക്കുന്നതാണ് പലരും ചോദ്യം ചെയ്തത്. മറ്റുള്ളവരുടെ വാക്കും കേട്ട് ജീവിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് അക്കാലത്ത് നിക് പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

2 days ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

2 days ago