Categories: latest news

ചിരിയഴക്; വൈറലായി അമല പോളിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോൾ. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് സിനിമ ശാഖകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അമല പോളിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയാണ്.

സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമായ അമല പോൾ കൃത്യമായ ഇടവേളകളിൽ പോസ്റ്റുകളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ചുവപ്പ് നിറത്തിലുള്ള ഡ്രെസ് ധരിച്ച ഫൊട്ടൊയാണ് താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത്.

നീലതാമര എന്ന ചിത്രത്തിലൂടെയാണ് അമല അഭിനയ ലോകത്തേക്ക് ചുവടെടുത്ത് വയ്ക്കുന്നത്. പിന്നീട് തമിഴിലും മലയാളത്തിലും കന്നഡയിലുമായി നിരവധി കഥാപാത്രങ്ങൾക്ക് അമല ജീവൻ നൽകി. തലൈവ, വിഐപി തുടങ്ങിയവയെല്ലാം ഹിറ്റ് ചാർട്ടിൽ ഉൾപ്പെടുന്നു.

എറണാകുളം ആലുവ സ്വദേശിയായ അമല പോളിന്റെ ജനനം 1991 ഒക്ടോബർ 26നാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അമലയും അഭിനയ ലോകത്തേക്ക് എത്തുന്നത്. മൈന എന്ന തമിഴ് ചിത്രത്തിലെ പ്രകടനമാണ് താരത്തിന് സിനിമ ലോകത്ത് ബ്രേക്ക് നൽകുന്നത്.

2017ൽ പുറത്തിറങ്ങിയ അച്ചായൻസ് ആണ് അമല പോളിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടുജീവിതത്തിൽ ഒരു സുപ്രധാന റോളിൽ അമല പോളും എത്തുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

15 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

15 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

1 day ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

1 day ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

1 day ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

1 day ago