തെന്നിന്ത്യൻ സിനിമ ലോകത്തെ സജീവ സാനിധ്യമാണ് വേദിക കുമാർ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ അഭിനയ മികവ് തെളിയിച്ച് മുന്നേറുകയാണ് താരം.
സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് വേദികയെ പിന്തുടരുന്നത്. അത്തരത്തിൽ തന്നെ ഫോളോ ചെയ്യുന്നവരുമായി സംവദിക്കാനും ചിത്രങ്ങൾ പങ്കുവെക്കാനുമെല്ലാം താരം സമയം കണ്ടെത്താറുമുണ്ട്.
വേദിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള സ്പോർട്സ് വെയറാണ് താരം ധരിച്ചിരിക്കുന്നത്.
മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദികയുടെ സിനിമ അരങ്ങേറ്റം. ദിലീപ് നായകനായ ശ്രീങ്കാരവേലനാണ് മലയാളത്തിലെ ആദ്യ ചത്രം. കസിൻസ്, വെൽകം ടൂ സെൻട്രൽ ജയിൽ, ജെയിംസ് ആൻഡ് ആലിസ് തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷത്തിലെത്തി.
രണ്ട് മലയാള ചിത്രങ്ങൾകൂടി താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചെത്തി മന്ദാരം തുളസി, നാലാം തൂണ് എന്നിവയാണ് അത്. രണ്ട് തവണ എഡിസൺ പുരസ്കാരം സ്വന്തമാക്കിയ താരത്തെ നോർവെ തമിഴ് ഫിലിം ഫെസ്റ്റിവലും മികച്ച നടിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…