Categories: latest news

പാന്‍ ഇന്ത്യന്‍ ചിത്രവുമായി മോഹന്‍ലാല്‍; ‘റാം’ എത്തുക രണ്ട് ഭാഗങ്ങളായി

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ട്. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ സിനിമയ്ക്കുണ്ടായിരിക്കും. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കും രണ്ടാം ഭാഗം. വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നതെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിവിധ ഭാഷകളിലായാണ് റാം ഒരുക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയിലാകും റിലീസ്. ചിത്രത്തിന്റെ ബാക്കി ചിത്രീകരണം യൂറോപ്പിലും യുകെയിലുമായി നടക്കും. തൃഷയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. തൃഷയെ കൂടാതെ മറ്റൊരു പാന്‍ ഇന്ത്യന്‍ താരവും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Ram

ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഇന്ദ്രജിത്ത് സുകുമാരനും റാമില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. രമേശ് പി.പിള്ള, സുതന്‍ എസ്.പിള്ള, ഗണേഷ് എസ്.പിള്ള എന്നിവരാണ് നിര്‍മാണം.

 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

23 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago