Categories: Gossips

ദീപിക പദുക്കോണും യുവരാജ് സിങ്ങും പ്രണയത്തിലായിരുന്നോ? അവര്‍ക്കിടയില്‍ സംഭവിച്ചത്

ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായുള്ള പ്രണയ വാര്‍ത്ത ഒരു കാലത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ് എന്നിവരുമായി ദീപികയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത പ്രചരിച്ചത്.

തനിക്ക് ദീപികയോട് ക്രഷ് ഉണ്ടെന്ന് ഒരിക്കല്‍ ധോണി തുറന്നുപറഞ്ഞിരുന്നു. അതിനുശേഷം ചെറിയ കാലയളവ് ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നത്രേ ! എന്നാല്‍, ആ ബന്ധം അധികം നീണ്ടുനിന്നില്ല. ധോണിയും ദീപികയും പിരിഞ്ഞു. ധോണി തന്റെ നീളന്‍ മുടി മുറിച്ചുകളഞ്ഞത് അക്കാലത്ത് ദീപിക ആവശ്യപ്പെട്ടതുകൊണ്ട് ആണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ധോണിയുമായുള്ള ബന്ധം അവസാനിച്ചതിനു പിന്നാലെ ദീപികയും യുവരാജും അടുപ്പത്തിലായി. 2007 ലെ ടി 20 ലോകകപ്പ് സമയത്താണ് ഇരുവരും അടുപ്പത്തിലായതെന്ന് പറയുന്നു. ടി 20 ലോകകപ്പ് മത്സരങ്ങളില്‍ യുവരാജിനെ പ്രോത്സാഹിപ്പിക്കാന്‍ ദീപിക നേരിട്ടെത്തിയിരുന്നു. യുവരാജിന്റെ മികച്ച പ്രകടനത്തിനു പിന്നാലെ ദീപിക ഗ്യാലറിയില്‍ വച്ച് നടത്തിയ ആഹ്ലാദപ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവരാജിനായി ദീപിക ജന്മദിന പാര്‍ട്ടി നടത്തിയിരുന്നു.

Yuvraj and Deepika

ഒരിക്കല്‍ ദ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് ദീപികയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ‘ഞാന്‍ സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ സമയത്ത് മുംബൈയില്‍ വച്ച് ദീപികയെ കണ്ടുമുട്ടി. ഞങ്ങള്‍ സാധാരണ സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഇരുവരും പരസ്പരം ഇഷ്ടത്തിലായി. പരസ്പരം കൂടുതല്‍ അറിയണമെന്ന് തോന്നി. എന്നാല്‍, അധികം കഴിയും മുന്‍പ് ദീപിക ഈ ബന്ധത്തില്‍ നിന്ന് അകന്നു. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും?’ യുവരാജ് പറഞ്ഞു.

യുവരാജിന്റെ പൊസസീവ് മനോഭാവം കാരണമാണ് ദീപിക ഈ ബന്ധം അവസാനിപ്പിച്ചതെന്നും അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. യുവരാജുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് ദീപിക രണ്‍ബീറുമായി അടുക്കുന്നത്. ഇതേ കുറിച്ച് അക്കാലത്ത് യുവരാജ് പറഞ്ഞത് ഇങ്ങനെ: ‘നല്ല കാര്യം, ദീപിക എനിക്കൊപ്പമായിരുന്നു. ഇപ്പോള്‍ മറ്റൊരാളുമായി അവള്‍ അടുപ്പത്തിലായിരിക്കുന്നു. എനിക്ക് തോന്നുന്നു ഇതെല്ലാം അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഒരു റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അടുത്തയാള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഞാന്‍ ആരെയും കളിയാക്കുന്നില്ല. എല്ലാം വ്യക്തിപരമായ തീരഞ്ഞെടുപ്പുകളാണ്,’

 

അനില മൂര്‍ത്തി

Recent Posts

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; കൃത്യമായ മറുപടി നല്‍കി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 minutes ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

4 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് മാളവിക മോഹനന്‍.…

8 minutes ago

ഗ്ലാമറസ് ലുക്കുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

12 minutes ago

ചുവപ്പില്‍ തിളങ്ങി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

53 minutes ago

കിടിലന്‍ പോസുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

56 minutes ago