Categories: latest news

കൊച്ചിയിലെ മന്ന റെസ്റ്റോറന്റില്‍ അപ്രതീക്ഷിത അതിഥികളായി നയന്‍സും വിക്കിയും; ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ കൊണ്ടാട്ടം മുതല്‍ നെയ്മീന്‍ മുളകിട്ടത് വരെ !

കഴിഞ്ഞ ദിവസം വിവാഹിതരായ നയന്‍താര-വിഘ്‌നേഷ് ശിവന്‍ പ്രണയജോഡികള്‍ ഇപ്പോള്‍ കൊച്ചിയിലാണ് ഉള്ളത്. നയന്‍താരയുടെ അമ്മയെ കാണാനാണ് ഇരുവരും കേരളത്തിലെത്തിയത്. ഏതാനും ദിവസങ്ങള്‍ കേരളത്തില്‍ തങ്ങിയ ശേഷമാകും ഇരുവരും ഇനി ചെന്നൈയിലേക്ക് തിരിക്കുക.

ഞായറാഴ്ച രാവിലെയാണ് ഇരുവരും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്ന് നേരെ നയന്‍താരയുടെ വീട്ടിലേക്ക്. ഞായറാഴ്ച രാത്രി നയന്‍താര തന്റെ ഭര്‍ത്താവിനേയും കൂട്ടി കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റസ്റ്റോറന്റില്‍ എത്തി. നയന്‍താരയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ലഭ്യമാകുന്ന റസ്റ്റോറന്റ് ആണിത്.

Nayanthara and Vignesh

രാത്രി 11 മണിക്കാണ് അപ്രതീക്ഷിത അതിഥികളായി ഇരുവരും റസ്റ്റോറന്റില്‍ എത്തിയത്. ഒരു മണിക്കൂറോളം ഇവിടെ സമയം ചെലവഴിച്ചു. നയന്‍താര കൊച്ചിയില്‍ എത്തുമ്പോള്‍ മന്ന റസ്റ്റോറന്റില്‍ നിന്ന് ഓര്‍ഡര്‍ ചെയത ഭക്ഷണമാണ് കഴിക്കാറുള്ളത്. ഏറെ ഇഷ്ടപ്പെട്ട പ്രത്യേക വിഭവങ്ങളാണ് നയന്‍സിനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.

ചിക്കന്‍ കൊണ്ടാട്ടം, പൊറോട്ടയും ചിക്കന്‍ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കന്‍ 65, ബീഫ് ഡ്രൈ ഫ്രൈ. ബീഫ് നാടന്‍ ഫ്രൈ, നെയ്മീന്‍ മുളകിട്ടത്, പ്രൊണ്‍സ് & നെയ്മീന്‍ തവ ഫ്രൈ, മന്ന സ്പെഷ്യല്‍ മുഹബത്ത് ടീ എന്നിവയൊക്കെയാണ് ഇന്നലെ ഇവര്‍ ഓര്‍ഡര്‍ ചെയ്തത്.

അനില മൂര്‍ത്തി

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

24 minutes ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

24 minutes ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

3 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

3 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

3 hours ago