മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
കഴിഞ്ഞ ദിവസം താരം ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കിടിലൻ മേക്ക്ഓവറിൽ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ തന്നെ അമ്പരുന്നു പോയി.
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി മുതൽ കനവ് എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
ഏത് റോളും ചെയ്യാനുള്ള കഴിവാണ് ഹണി റോസിനെ മലയാള സിനിമയിൽ ശ്രദ്ധേയ സാനിധ്യമാക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തെ തേടി വിവിധ ഇൻഡസ്ട്രികളിൽ നിന്ന് അവസരങ്ങളെത്തിയിട്ടുണ്ട്.
മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹൻലാലിന്റെ തന്നെ മോൺസ്റ്റർ, തമിഴ് ചിത്രം പട്ടാംപൂച്ചി, തെലുങ്ക് ചിത്രം എൻബികെ 107 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…