Rorschach
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് റോഷാക്ക്. മമ്മൂട്ടിയാണ് റോഷാക്കില്‍ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എറണാകുളത്താണ് റോഷാക്കിന്റെ ഷൂട്ടിങ് നടന്നിരുന്നത്.
ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് റോഷാക്ക് ടീം ദുബായിലേക്ക് തിരിക്കാന്‍ പോകുകയാണ്. റോഷാക്കിന്റെ നിര്‍ണായക രംഗങ്ങള്‍ ദുബായിലാണ് ഷൂട്ട് ചെയ്യാനുള്ളത്. അഞ്ച് ദിവസത്തെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി അടക്കമുള്ളവര്‍ ദുബായിലേക്ക് പോകുന്നത്. ദുബായിലെ ചിത്രീകരണം തീര്‍ന്നാല്‍ മമ്മൂട്ടിയുടെ ഭാഗങ്ങള്‍ കഴിയുമെന്നാണ് വിവരം.
ഓണത്തിനു റോഷാക്ക് റിലീസ് ചെയ്യാനാണ് ആലോചന. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും ഓണത്തിനു എത്തും. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടാന്‍ പോകുകയാണ്.
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് റോഷ്‌ക്ക്. സമീര്‍ അബ്ദുല്‍ ആണ് രചന നിര്‍വഹിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…