Categories: latest news

‘പൃഥ്വിരാജ്’ വമ്പന്‍ പരാജയം; നൂറ് കോടി പ്രതിഫലത്തില്‍ നിന്ന് എന്തെങ്കിലും തിരിച്ചുനല്‍കണമെന്ന് വിതരണക്കാര്‍, ഒരു രൂപ പോലും തരില്ലെന്ന് അക്ഷയ് കുമാര്‍ !

വലിയ അവകാശവാദങ്ങളോടെ തിയറ്ററിലെത്തിയ സിനിമയാണ് അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്. എന്നാല്‍, ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായി. പൃഥ്വിരാജിന്റെ വിതരണക്കാര്‍ ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

താരത്തിന്റെ പ്രതിഫലം നൂറ് കോടിയാണെന്നും നഷ്ടം നികത്താന്‍ അക്ഷയ് തന്നെ തയ്യാറാകണമെന്നും വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐഡബ്യുഎം ബസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. തെന്നിന്ത്യയില്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി വ്യക്തിപരമായി ഇത്തരം നഷ്ടങ്ങള്‍ സഹിക്കാറുണ്ട്. അക്ഷയ് കുമാര്‍ അത്തരത്തില്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Akshay Kumar in Prithviraj Movie

അതേസമയം, അക്ഷയ് കുമാര്‍ പ്രതിഫലം തിരിച്ചുനല്‍കി നഷ്ടം നികത്തുന്ന കാര്യം ആലോചിക്കുക പോലും വേണ്ട എന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ മൂന്നിനാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്. 250 കോടിയോളം മുതല്‍മുടക്കില്‍ പൂര്‍ത്തീകരിച്ച ചിത്രത്തിനു ഇതുവരെ തിരിച്ചുപിടിക്കാനായത് വെറും 48 കോടി മാത്രം. കാണാന്‍ ആളില്ലാത്തതുകൊണ്ട് നോര്‍ത്ത് ഇന്ത്യയിലെ പ്രധാന തിയറ്ററുകളില്‍ അടക്കം പ്രദര്‍ശനം വെട്ടിക്കുറയ്ക്കുകയും ചില പ്രദര്‍ശനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

അനില മൂര്‍ത്തി

Recent Posts

കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ രഞ്ജിത മേനോൻ

നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

3 hours ago

പൂക്കളെഴുതിയ കസാവ് സാരിയിൽ കാവ്യ

ഓണക്കാല ഫാഷനിൽ വീണ്ടും ശ്രദ്ധനേടി നടി കാവ്യ…

4 hours ago

ഗായത്രി സുരേഷിന്റെ ഡാൻസ് വൈറൽ

നടി ഗായത്രി സുരേഷ് പങ്കുവെച്ച പുതിയ ഡാൻസ്…

4 hours ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍…

9 hours ago

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

18 hours ago

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

1 day ago