Categories: latest news

മണവാട്ടിയെ പോലെ; അഹാനയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

മലയാളത്തിലെ പുതുമുഖ നടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെങ്കിലും സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും താരമാണ് അഹാന.

അത്തരത്തിൽ അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പാശ്ചാത്യ കല്ല്യാണ വേഷത്തിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. നെറ്റ് ഉപയോഗിച്ച് തല മറച്ചിട്ടുമുണ്ട്.

പ്രശസ്ത നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.

2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു.
നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2019 ല്‍ ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് കൃഷ്ണ കുമാറും കുടുംബവും. ആറ് യുട്യൂബ് ചാനലുകളും ഏറെ സജീവമാണ്. സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് ഈ താരകുടുംബത്തിന് ഉള്ളത്.

ജോയൽ മാത്യൂസ്

Recent Posts

പാറപ്പുറത്ത് ഒരു സുന്ദരി; നാടൻ ലുക്കിൽ ഹൃദയം കവർന്ന് സരയു മോഹൻ

തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…

3 hours ago

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

15 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

15 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

15 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

21 hours ago