Categories: latest news

നയന്‍സിനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുത്ത് വിക്കി; വിവാഹചിത്രം പുറത്ത്

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഗ്‌നേഷ് ശിവനും വിവാഹിതരായി. ഇന്ന് മഹാബലിപുരത്ത് വച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. വിവാഹചിത്രം വിഗ്‌നേഷ് ശിവന്‍ പങ്കുവച്ചു. താലി ചാര്‍ത്ത് ചടങ്ങിനു ശേഷം നയന്‍സിനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുക്കുന്ന വിക്കിയെ ഫോട്ടോയില്‍ കാണാം. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

‘ ഈശ്വരാനുഗ്രഹത്താന്‍, പ്രപഞ്ചത്തിന്റെയും മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ആശിര്‍വാദത്തോടെ നയന്‍താരയെ വിവാഹം കഴിച്ചിരിക്കുന്നു’ വിഗ്‌നേഷ് ശിവന്‍ വിവാഹ ചിത്രത്തിനൊപ്പം കുറിച്ചു.

ഷാരൂഖ് ഖാന്‍, രജനികാന്ത്, ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, അജിത്, സൂര്യ, വിജയ്, കാര്‍ത്തി, ആര്യ, ദിലീപ് തുടങ്ങി വന്‍ താരനിരയാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയായിരുന്നു നയന്‍താരയുടെ മെഹന്ദി ആഘോഷം. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍സും വിക്കിയും വിവാഹിതരായിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

ചിരിയഴകുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

7 minutes ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

14 minutes ago

അതിസുന്ദരിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിച്ചിത്രങ്ങളുമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

ഗ്രാമീണ ഭംഗിയില്‍ വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

3 hours ago