Mammootty
മമ്മൂട്ടിയുടെ സിനിമ സെറ്റുകളില്‍ മാത്രം കണ്ടുവരുന്ന ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് ഷൂട്ടിങ് പുരോഗമിക്കുന്ന സമയത്ത് സെറ്റിലുള്ള എല്ലാവര്ക്കും മമ്മൂട്ടിയുടെ വക ദം ബിരിയാണി. ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രത്തിലാണ്. റോഷാക്കിന്റെ ലൊക്കേഷനില്‍ ബിരിയാണി ചെമ്പ് പൊട്ടിച്ച് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും റെസിപ്പി ചേര്‍ത്ത് ഇളക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വര്‍ഷങ്ങളായി മമ്മൂട്ടി പിന്തുടരുന്ന ശീലമാണ് ഇത്. ഏത് സിനിമയുടെ സെറ്റില്‍ ആണെങ്കിലും തനിക്കൊപ്പം ജോലി ചെയ്ത എല്ലാവര്ക്കും മമ്മൂട്ടി ഒരു സ്നേഹവിരുന്ന് നല്‍കും. ഷൂട്ടിങ് പുരോഗമിക്കുന്ന സമയത്താണ് ലൊക്കേഷനില്‍ മമ്മൂട്ടിയുടെ വക ദം ബിരിയാണി. ലൊക്കേഷനില്‍ തന്നെയായിരിക്കും ആ ബിരിയാണി പാകം ചെയ്യുക. ദം പൊട്ടിക്കാനും ലൊക്കേഷനിലുള്ളവര്‍ക്ക് വിളമ്പാനും മുന്‍പന്തിയിലുണ്ടാകുക മമ്മൂട്ടി തന്നെ. വര്‍ഷങ്ങളായുള്ള ശീലം മമ്മൂട്ടി ഇപ്പോഴും തുടരുകയാണ്.
Mammootty
മമ്മൂട്ടി ഏത് സിനിമയുടെ ലൊക്കേഷനില്‍ ആണെങ്കിലും സ്വന്തമായി ഭക്ഷണക്രമം സൂക്ഷിക്കുന്ന ആളാണ്. പ്രത്യേകം തയ്യാറാക്കിയ മെനു അനുസരിച്ച് മാത്രമേ മമ്മൂട്ടി ഭക്ഷണം കഴിക്കൂ. മാത്രമല്ല തനിക്കായി കൊണ്ടുവന്ന ഭക്ഷണത്തില്‍ നിന്ന് ലൊക്കേഷനിലുള്ള സഹതാരങ്ങള്‍ക്ക് പങ്കുവെച്ച് കൊടുക്കാനും മമ്മൂട്ടി വലിയ താല്പര്യം കാണിക്കാറുണ്ട്.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…