Categories: latest news

മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ ഒന്നുകൂടി ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ആഷിഖ് അബു; ‘അയ്യോ വേണ്ടേ’ എന്ന് ആരാധകര്‍

മമ്മൂട്ടിയെ നായകനാക്കി 2014 ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാങ്സ്റ്റര്‍. അധോലോകത്തിന്റെ കഥ പറഞ്ഞ ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ആഷിഖ് അബുവിന്റെ വേറിട്ട ആഖ്യാനശൈലി ആരാധകര്‍ക്ക് പോലും അത്ര പിടിച്ചില്ല. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തി ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ ഗ്യാങ്സ്റ്റര്‍ ഒന്നാമതുണ്ടാകും.

ഇപ്പോള്‍ ഇതാ പരാജയ ചിത്രമാണെങ്കിലും ഗ്യാങ്സ്റ്റര്‍ തനിക്ക് പ്രിയപ്പെട്ട സിനിമയാണെന്ന് ആവര്‍ത്തിക്കുകയാണ് ആഷിഖ് അബു. ഇന്‍സ്റ്റഗ്രാമില്‍ ഒരാളുടെ ചോദ്യത്തിനു മറുപടി കൊടുക്കുമ്പോഴാണ് ഗ്യാങ്സ്റ്ററിനോടുള്ള ഇഷ്ടം ആഷിഖ് അബു തുറന്നുപറഞ്ഞത്.

Aashiq Abu

ഏതെങ്കിലും സിനിമ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഏതാണ് എന്ന് ഒരാള്‍ ചോദിച്ചു. ഗ്യാങ്‌സ്റ്റര്‍ ആണ് താന്‍ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമെന്നാണ് ആഷിഖ് അബുവിന്റെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനു താഴെയുള്ള ആരാധകരുടെ കമന്റുകളാണ് ഏറ്റവും രസം. ഒരിക്കല്‍ പൊട്ടിയ സിനിമ വീണ്ടും ചെയ്യാനോ? അയ്യോ അതില്‍ ഇനിയും തൊടല്ലേ…തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്.

നൈല ഉഷ, ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി.രവി തുടങ്ങി വന്‍ താരനിരയാണ് ഗ്യാങ്സ്റ്ററില്‍ അണിനിരന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

19 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

20 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

20 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

20 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago