Categories: latest news

റോബിനെ പുറത്താക്കിയത് ജാസ്മിന്റെ കുരുട്ടുബുദ്ധി; ഡോക്ടറെ തിരിച്ചുകൊണ്ടുവരാന്‍ ബിഗ് ബോസ് ആലോചിച്ചിരുന്നു !

ബിഗ് ബോസ് മലയാളം ഷോയില്‍ നാടകീയ നിമിഷങ്ങള്‍. ഡോ.റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ജാസ്മിന്‍ എം.മൂസ ബിഗ് ബോസില്‍ നിന്ന് നേരത്തെ ക്വിറ്റ് ചെയ്തിരുന്നു. ജാസ്മിന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് റോബിനെ പുറത്താക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ എപ്പിസോഡില്‍ റോബിനെ പുറത്താക്കിയ കാര്യം മോഹന്‍ലാല്‍ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മത്സരാര്‍ഥിയായ റിയാസിനെ തല്ലിയതിനാണ് ബിഗ് ബോസ് ഡോ.റോബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. റിയാസിനെ തല്ലിയതിനു പിന്നാലെ ബിഗ് ബോസ് വീടിനോട് ചേര്‍ന്ന സീക്രട്ട് റൂമിലേക്ക് റോബിനെ മാറ്റിയിരുന്നു.

Dr Robin

മത്സരത്തിലുടനീളം റോബിനെതിരെ ശക്തമായ നിലപാട് എടുത്ത മത്സരാര്‍ഥിയാണ് ജാസ്മിന്‍. റോബിനെ ബിഗ് ബോസിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആലോചനയുണ്ടായിരുന്നു. അതുകൊണ്ടാണ് റോബിനെ സീക്രട്ട് റൂമില്‍ നിലനിര്‍ത്തിയത്. ശനിയാഴ്ചത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ റിയാസിനോട് റോബിന്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും അതിനുശേഷം എല്ലാ മത്സരാര്‍ഥികള്‍ക്കും സമ്മതമാണെങ്കില്‍ റോബിനെ തുടരാന്‍ അനുവദിക്കാമെന്നുമായിരുന്നു ബിഗ് ബോസിന്റെ തീരുമാനം. എന്നാല്‍ ജാസ്മിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ തിരിച്ചടിയായി. റോബിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി ജാസ്മിന്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തതിനാല്‍ ഇനിയും റോബിനെ തിരിച്ചുകൊണ്ടുവരുന്നത് ഷോയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നാണ് ബിഗ് ബോസിന്റെ വിലയിരുത്തല്‍. ജാസ്മിന്റെ ഉറച്ച നിലപാടാണ് റോബിന് പുറത്തേക്കുള്ള വഴി തുറന്നതെന്ന് പറയാം. ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

5 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

5 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

5 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

21 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

21 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

1 day ago