Categories: latest news

നീലിമയിൽ പൂർണിമ; ഇതെന്ത് മായാജാലമെന്ന് ആരാധകർ

വലിയൊരു താര കുടുംബത്തിന്റെ ഭാഗമാകുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്. തന്റേതായ അഭിനയ ശൈലികൊണ്ടും അവതരണ രീതികൊണ്ടും സിനിമകളിലും ടെലിവിഷൻ ഷോകളിലും ഇന്നും സജീവമാണ് ഡിസൈനർ കൂടിയായ പൂർണിമ.

താരം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നീല സാരി അണിഞ്ഞുള്ള പൂർണിമയുടെ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സന്തൂർ മമ്മി എന്നി വിളിപേരുള്ള താരത്തിന്റെ ഈ ലുക്കിന് പിന്നിലെ മായാജാലം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായാണ് പൂർണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂർണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടൻ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രാണ എന്ന ഡിസൈനർ കമ്പനിയിലൂടെ സംരംഭകയുടെ കുപ്പായം കൂടിയണിഞ്ഞ പൂർണിമ അവിടെയും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ പരാജയപ്പെട്ടില്ല. താരത്തിന്റെ പല ഡിസൈനുകളും ഫാഷൻ ലോകം ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്തവയാണ്.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകർക്ക് പൂർണിമ പരിചിതയാകുന്നത് ടെലിവിഷൻ ഷോകളിലൂടെയാണ്. അവതാരികയായും വിധികർത്താവായുമെല്ലാം 1998 മുതൽ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നിൽക്കുന്നയാളാണ് പൂർണിമ. തമിഴ്, മലയാളം ടെലിവിഷൻ സീരിയലുകളിലും വേഷമിട്ട പൂർണിമ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

5 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

5 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

5 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

21 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

21 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

1 day ago