Nazriya Nazim
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി നസ്രിയയുടെ പുതിയ ചിത്രങ്ങള്‍. തെലുങ്ക് അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് നസ്രിയ.
‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്നത്. നാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ തന്നെയാണ് നസ്രിയ ഡബ്ബ് ചെയ്യുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായി നസ്രിയ എത്തിയ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ ഈ ചിത്രങ്ങളില്‍ കാണുന്നത്.
ചെറുപ്പത്തില്‍ ടെലിവിഷന്‍ താരമായാണ് നസ്രിയ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബാലതാരമായി സിനിമയിലും അരങ്ങേറി. മമ്മൂട്ടിയുടെ മകളായി പളുങ്ക് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.
സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി. ഇപ്പോള്‍ തന്റെ തെലുങ്ക് അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് നസ്രിയ.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…