Categories: Gossips

ബിഗ് ബോസില്‍ എന്താണ് സംഭവിക്കുന്നത്? റോബിന് പിന്നാലെ ജാസ്മിനും പടിയിറങ്ങുന്നു

ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പടിയിറങ്ങുന്നു. റോബിന് പിന്നാലെ ജാസ്മിന്‍ ആണ് ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങുന്നത്. ഈ സീസണില്‍ ശക്തമായ മത്സരം കാഴ്ചവെച്ച ജാസ്മിന്‍ എം.മൂസ സ്വന്തം താല്‍പര്യ പ്രകാരമാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് ജാസ്മിന്‍ അറിയിച്ചു.

നേരത്തെ റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായിരുന്നു. റിയാസിനെ തല്ലിയ റോബിനെതിരെ ബിഗ് ബോസ് നടപടിയെടുക്കുകയാണ്. നിലവില്‍ ബിഗ് ബോസ് വീടിനോട് ചേര്‍ന്ന സീക്രട്ട് റൂമിലാണ് റോബിന്‍ ഇപ്പോള്‍ ഉള്ളത്. ബിഗ് ബോസ് നിയമം തെറ്റിച്ച റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

Jasmine M Moosa

ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോയിലാണ് ജാസ്മിന്‍ പുറത്ത് പോകുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നത്. കണ്‍ഫെഷന്‍ റൂമിലെത്തിയ ജാസ്മിന്‍ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരിക്കുകയാണെന്നും ഷോ ക്വിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും പറയുകയായിരുന്നു. തീരുമാനം അന്തിമമെങ്കില്‍ വീട് വിട്ടിറങ്ങാമെന്ന് ബിഗ് ബോസ് പറയുന്നു. ബിഗ് ബോസിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ ജാസ്മിന്‍ പെട്ടിയുമെടുത്ത് പുറത്തിറങ്ങുന്നതാണ് പ്രമോയില്‍ കാണിക്കുന്നത്.

റോബിനും ജാസ്മിനും ഈ സീസണിലെ ഏറ്റവും ശക്തരായ രണ്ട് മത്സരാര്‍ഥികളാണ്. ഇരുവരും തമ്മില്‍ പരസ്പരം തര്‍ക്കിക്കാറുണ്ട്. ജെന്‍ഡര്‍ വിഷയങ്ങളെ കുറിച്ചാണ് കൂടുതലും ഇരുവരും തര്‍ക്കിച്ചിരുന്നത്.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago