Categories: latest news

ഗ്ലാമറസ് ലുക്കിൽ ഐശ്വര്യ മേനോൻ; വീഡിയോ വൈറൽ

ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി മനസിൽ സ്ഥാനമുറപ്പിച്ച താരമാണ് ഐശ്വര്യ മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ റീൽസ് വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ എത്തുന്നത്.

ജന്മംകൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ തമിഴ് നാട്ടിലാണ്. മലയാളത്തിലും ഒരു ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ മൺസൂൻ മാൻഗോസ് ആണ് അത്.

കാഥൽ സൊതപ്പുവത് എപ്പഡി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് എത്തുന്നത്. 2012ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പിലും നായികയായി എത്തിയത് ഐശ്വര്യയായിരുന്നു. പിന്നീട് കന്നഡയിലും ഒരു കൈ നോക്കിയ ശേഷമാണ് മലയളത്തിലേക്കുള്ള കടന്നു വരവ്.

1995 മെയ് 8ന് ആണ് താരത്തിന്റെ ജനനം. ഇ റോഡിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം എഞ്ചിനീയറിങ് ബിരുദധാരിയാണ്. ചെന്നൈയിലെ പ്രശസ്ഥമായ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഐശ്വര്യ ബി.ടെക് പൂർത്തിയാക്കിയത്.

ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സമൂഹ മാധ്യമങ്ങളെ ഭംഗിയായി ഉപയോഗിക്കുന്ന താരം ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. അത്തരം ചിത്രങ്ങളും വീഡിയോകളും ഐശ്വര്യ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മകള്‍ ഒമ്പതാം ക്ലാസിലേക്ക്; വിശേഷങ്ങളുമായി നടി ശ്വേത മേനോന്‍

ഒമ്പതാം ക്ലാസിലേക്കെത്തിയ മകളുടെ വിശേഷങ്ങളുമായി നടി ശ്വേത…

4 hours ago

സാരിയില്‍ നിവേദ്യ: വീഡിയോ

ടിക് ടോക്കിലൂടെ മലയാളികള്‍ക്കിടെയില്‍ ആസ്വാദകശ്രദ്ധ നേടിയ കലാകാരിയാണ്…

5 hours ago

പ്രായം വെറുമൊരു നമ്പര്‍; 47 വയസ്സിലെ ജ്യോതിക, ഫോട്ടോഷൂട്ട്

47 കാരിയായ ജ്യോതികയ്ക്ക് പ്രായം വെറും ഒരു…

5 hours ago

ഹോട്ട് ലുക്കില്‍ ഐശ്വര്യ രാജേഷ്, ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഐശ്വര്യ രാജേഷ്.…

14 hours ago