Categories: Gossips

പട്ടിണി കിടന്ന കാലം, ഷക്കീല ചിത്രത്തില്‍ വരെ അഭിനയിച്ചു; ഡിവോഴ്‌സിന് ശേഷം വിവാഹത്തെ തന്നെ വെറുത്തെന്ന് കനകലത, താരത്തിന്റെ ജീവിതം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് കനകലത. സീരിയലുകളിലും സിനിമകളിലും തിളങ്ങിയ കനകലത ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. കനകലതയുടെ ജീവിതം ഒരു സിനിമ കഥ പോലെ നാടകീയമാണ്.

ദാരിദ്ര്യത്തില്‍ നിന്നാണ് കനകലത അഭിനയലോകത്തേക്ക് എത്തിയത്. കൊല്ലം സ്വദേശിനിയാണ് കനകലത. നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൊണ്ടുവന്നത്. കനകലതയുടെ വീട്ടില്‍ അയല്‍ക്കാരിയായ കവിയൂര്‍ പൊന്നമ്മയുടെ കുടുംബം താമസിക്കാന്‍ വന്നത് മുതലാണ് താരത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുക വഴിയാണ് കനകലതയ്ക്ക് നാടകത്തില്‍ അവസരം ലഭിച്ചത്. അവിടെ നിന്ന് സിനിമയിലേക്ക് എത്തി.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. 50 രൂപയായിരുന്നു ആദ്യകാലത്ത് കനകലതയുടെ പ്രതിഫലം. സിനിമയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം കനകലത ഒരു മടിയും കൂടാതെ ചെയ്തു. ഷക്കീല ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു. പട്ടിണി കിടന്ന കാലത്ത് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യുകയായിരുന്നെന്നാണ് കനകലത പറഞ്ഞത്.

Kanakalatha

സിനിമയില്‍ സജീവമായി നില്‍ക്കെ 22-ാം വയസ്സിലാണ് കനകലത വിവാഹം കഴിച്ചത്. കനകലതയുടെ സമ്പാദ്യമെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിക്കുകയായിരുന്നു. ഇത് താരത്തെ മാനസികമായി തളര്‍ത്തി. 16 വര്‍ഷത്തിനു ശേഷം കനകലത വിവാഹമോചനം നേടി. അതിനു ശേഷവും സിനിമയില്‍ താരം സജീവമായിരുന്നു. മക്കള്‍ ഇല്ല.

ദാമ്പത്യ ജീവിതത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ കനകലത തുറന്നുപറഞ്ഞിട്ടുണ്ട്. ഇനി ഒരു വിവാഹമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തു എന്നുമാണ് കനകലത അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ ഭര്‍ത്താവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ദാമ്പത്യജീവിതം തനിക്ക് പരാജയപ്പെട്ടുപോയി എന്നും പറയാന്‍ കനകലതയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.

1960 ഓഗസ്റ്റ് 24 ന് ജനിച്ച കനകലതയ്ക്ക് ഇപ്പോള്‍ 61 വയസ്സാണ് പ്രായം. വിവാഹമോചനത്തിനു ശേഷം സഹോദരിക്കൊപ്പമാണ് താരം താമസിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…

12 hours ago

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

12 hours ago

ഒരു പെണ്ണിനെ പീഡിപ്പെച്ചെന്ന് പോലും വാര്‍ത്ത വന്നേക്കാം; തുറന്ന് പറഞ്ഞ് കിച്ചു

തന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളും, അച്ഛന്‍ കൊല്ലം…

12 hours ago

വിവാഹ വാര്‍ഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും

മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. തന്റെ…

12 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ മനോഹരിയായി സാനിയ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ.…

2 days ago