Categories: latest news

ഒരു പെണ്ണിനെ പീഡിപ്പെച്ചെന്ന് പോലും വാര്‍ത്ത വന്നേക്കാം; തുറന്ന് പറഞ്ഞ് കിച്ചു

തന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളും, അച്ഛന്‍ കൊല്ലം സുധിയുടെ മരണത്തെക്കുറിച്ചുമെല്ലാം തുറന്ന് പറയുന്ന കിച്ചു സുധിയുടെ വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ രേണു സുധിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണവും അരങ്ങേറി. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി.

”എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസിലാകുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ തികച്ചും സുരക്ഷിതനാണ്. എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. എന്റെ പഴയകാലത്തെ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്നേയുള്ളൂ. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളൊന്നും എന്നെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ടാകും എന്ന് കരുതുന്നു” എന്നാണ് കിച്ചു പറയുന്നത്.

”സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം മെസേജുകള്‍ വരുന്നതിനാണ് ലൈവ് വന്നിരിക്കുന്നത്. ഞാന്‍ ഓക്കെയാണ്. പുറത്ത് വന്ന വാര്‍ത്തകളൊന്നും എന്നെ അലട്ടുന്നില്ല. പറയേണ്ട കാര്യങ്ങള്‍ ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ഇനിയും പല വര്‍ത്തകളും വന്നേക്കാം. പക്ഷെ അതൊന്നും എന്നെ ബാധിക്കില്ല. ചിലപ്പോള്‍ ഒരു പെണ്ണിനെ പീഡിപ്പെച്ചെന്ന് പോലും വാര്‍ത്ത വന്നേക്കാം. ഇങ്ങനൊരു തുറന്നു പറച്ചില്‍ നടത്തുമ്പോള്‍ ഇത്രയും നല്ല പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല” എന്നും കിച്ചു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago