വേനലിന്റെ ചൂടിൽ തകർപ്പൻ ഫൊട്ടോഷൂട്ടുമായി മുൻ മിസ് കേരളയും അഭിനേത്രിയുമായ ഇന്ദു തമ്പി. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്.
2010ൽ മിസ് കേരള ടൈറ്റിൽ ജേതാവാണ് ഇന്ദു. പിന്നീട് മിനിസ്ക്രീനിലേക്കും അവിടെ നിന്ന് ബിഗ് സ്ക്രീനിലേക്കും എത്തിയ ഇന്ദു തമ്പിയുടെ അരങ്ങേറ്റ ചിത്രം അനബെല്ലയാണ്.
ജോമേന്റെ സുവിശേഷങ്ങളിൽ ഇന്ദുവിന്റെ റോൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനയത്തിന് പുറമെ നൃത്തം, എഴുത്ത്, ചിത്രരചന, എന്നീ രംഗങ്ങളിലും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ഇന്ദു തമ്പി ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദധാരിയാണ്. കരിയറിനൊപ്പം ഫിറ്റ്നെസും കൃത്യമായി ശ്രദ്ധിക്കുന്ന താരം അത്തരം വീഡിയോസും ഫൊട്ടോസും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.
ഡയബറ്റിസ് ടൈപ്പ് 1 രോഗികൂടിയായ ഇന്ദു കുട്ടിക്കാലം തൊട്ട് ഇൻസുലിൻ ഉപയോഗിക്കാറുണ്ട്. പ്രെഫഷണൽ ജീവിതത്തോടൊപ്പം പ്രമേഹവുമായി ബന്ധപ്പെട്ട അവബോധ പരിപാടികളുടെയും ഭാഗമാണ് ഇന്ദു.
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍…
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ്…
സംവിധായകനും നടന്‍ വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ്…
രേണു സുധിയും കിച്ചു സുധിയും തമ്മിലുള്ള പിണക്കവും…
സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ടെന്ന് നടി എസ്തര്‍…
ദേവാര എന്ന ചിത്രത്തിലെ ചുട്ടമല്ലെ ഗാനത്തിലെ രംഗങ്ങള്‍…