Categories: Gossips

‘ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരു മാസം കൊച്ചിയിലുണ്ടാവും’; ഒടുവില്‍ വെളിപ്പെടുത്തലുമായി ഗോപി സുന്ദര്‍

ഗായിക അമൃത സുരേഷും താനും വിവാഹിതരായെന്ന് വെളിപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറല്‍ ആയിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇരുവരും അറിയിച്ചെങ്കിലും വിവാഹം കഴിഞ്ഞ കാര്യം പരസ്യമാക്കിയിരുന്നില്ല. ഇപ്പോള്‍ ഇതാ ഗോപി സുന്ദര്‍ ഇതേ കുറിച്ച് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെയാണ് താനും അമൃതയും വിവാഹിതരായ കാര്യം ഗോപി സുന്ദര്‍ വെളിപ്പെടുത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും പൂമാല അണിഞ്ഞു നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ഇത് പഴനിയില്‍ പോയപ്പോള്‍ എടുത്തതാണെന്നാണ് വിവരം.

Amritha and Gopi Sundar

വിവാഹം കഴിഞ്ഞതായി ഗോപി സുന്ദര്‍ വെളിപ്പെടുത്തിയെന്ന് ക്യാം ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഒരു മാസം ഇനി കൊച്ചിയിലുണ്ടാകും. അതുകഴിഞ്ഞ് ഹൈദരബാദിലേക്ക് പോകുമെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഗോപി സുന്ദറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. വളരെ ഹൃദയസ്പര്‍ശിയായ ആശംസയാണ് അമൃത അന്നേ ദിവസം നേര്‍ന്നത്. ‘എന്റേത്’ എന്ന ക്യാപ്ഷനോടെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം അമൃത പങ്കുവെച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

18 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

18 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

1 day ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

2 days ago