ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി മനസുകളിൽ ഇടംപിടിച്ച താരമാണ് അഹാന കൃഷ്ണ. ഇപ്പോഴിത ലുലു ഫാഷൻ വീക്കിലും അഹാന തന്നെ താരം. പരിപാടിയിൽ സ്റ്റൈൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് അഹാനയാണ്.
ഫാഷൻ രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയായ ലുലു ഫാഷൻ വീക്ക് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. നടൻ ഉണ്ണി മുകുന്ദൻ മുതൽ മലയാളത്തിലെയും ദക്ഷിണേന്ത്യയിലെയും വലിയ താരനിര റാംപിൽ ചുവട് വെച്ചിരുന്നു.
പരിപാടിയുടെ സമാപന ദിനത്തിലാണ് സ്റ്റൈൽ ഐക്കണിന് പുരസ്കാരം നൽകി ആദരിച്ചത്. പീച്ച് നിറത്തിലുള്ള പട്ട് സാരിയിലാണ് താരം റാംപിലെത്തിയത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
“ലുലു ഫാഷൻ വീക്കിലെ സ്റ്റൈൽ ഐക്കൺ ഓഫ് ദി ഇയർ – കേൾക്കാൻ ഏറെ മനോഹരവും ഭംഗിയുള്ളതുമായത്. മധുരമേറിയ ഈ ആദരത്തിന് നന്ദി ലുലു ഗ്രൂപ്പ്.” ചിത്രങ്ങൾക്കൊപ്പം അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
രാജീവ് രവി ചിത്രം ‘ഞാൻ സ്റ്റീവ് ലോപസി’ലൂടെ നായികയായാണ് അഹാന മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. ലൂക്കയിലെ ടൊവിനോ തോമസിന്റെ നായിക കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലും ശ്രദ്ധേയമായ വേഷമായിരുന്നു അഹാനയുടേത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…