Amritha Suresh with Gopi Sundar
സോഷ്യല്‍ മീഡിയയില്‍ വൈറലായി സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍. അമൃതയുടെ മകള്‍ അവന്തികയും ഇവര്‍ക്കൊപ്പമുണ്ട്. അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിച്ചെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, വിവാഹത്തെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Amritha Suresh and Gopi Sundar
ഇന്നലെ ഗോപി സുന്ദറിന്റെ ജന്മദിനമായിരുന്നു. അമൃതയ്ക്കൊപ്പം ജന്മദിന ദിവസം ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. കസവ് സാരിയില്‍ അതീവ സുന്ദരിയായാണ് അമൃതയെ വീഡിയോയില്‍ കാണുന്നത്. മേല്‍മുണ്ടും കസവ് മുണ്ടും ധരിച്ചാണ് ഗോപി സുന്ദര്‍ ഗുരുവായൂര്‍ ദര്‍ശനത്തിനു എത്തിയത്. ഗുരുവായൂര്‍ വെച്ചാണോ ഇരുവരുടേയും വിവാഹം കഴിഞ്ഞതെന്ന് ആരാധകര്‍ ചോദിക്കുന്നു. നെറുകയില്‍ സിന്ദൂരമണിഞ്ഞാണ് അമൃതയെ കാണുന്നത്.
മകള്‍ അവന്തികയ്ക്കൊപ്പം അമൃതയും ഗോപി സുന്ദറും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. അമൃതയേയും ഗോപി സുന്ദറിനേയും കണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയവര്‍ അവര്‍ക്ക് ചുറ്റും കൂടുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
ഗോപി സുന്ദറിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടുള്ള അമൃതയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവും അമൃത പങ്കുവെച്ചു. ‘എന്റെ’ എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പം അമൃത നല്‍കിയിട്ടുണ്ട്. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…