Mammootty and Mohanlal
സിനിമയിലെ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നടന്‍ എന്ന നിലയില്‍ തനിക്ക് കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെയാണെന്നും താരമെന്ന നിലയില്‍ താല്‍പര്യം കൂടുതല്‍ മോഹന്‍ലാലിനോട് ആണെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഒരാളുടെ കമന്റിനു മറുപടി പറയുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍.
മമ്മൂട്ടിയെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിഹാസ അഭിനേതാക്കളേക്കാള്‍ മുകളിലാണ് മമ്മൂട്ടിയുടെ സ്ഥാനമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.
Alphonse Puthren
‘എനിക്ക് തോന്നുന്നു മമ്മൂട്ടിക്ക് ക്ലിന്റ് ഈസ്റ്റ് വുഡ്, റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ എന്നിവരേക്കാള്‍ റേഞ്ച് ഉണ്ട്. അദ്ദേഹം എന്റെ നോട്ടത്തില്‍ കേരളത്തിന്റെ, തമിഴ്‌നാടിന്റെ, ഇന്ത്യയുടെ, ലോകത്തിന്റെ തന്നെ ഏറെ വിലപിടിപ്പുള്ള രത്‌നമാണ്. അദ്ദേഹം സത്യത്തില്‍ ഒരു രാജമാണിക്യം തന്നെയാണ്.’ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…