Categories: latest news

അല്‍ പാച്ചിനോയെക്കാളും റേഞ്ച് ഉണ്ട്, ലോകത്തെ തന്നെ വിലപ്പെട്ട രത്‌നം; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി അല്‍ഫോണ്‍സ് പുത്രന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഭീഷ്മ പര്‍വ്വം റിവ്യുവിന് താഴെ ഒരു ആരാധകന്റെ കമന്റിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇതിഹാസങ്ങളായ അല്‍ പാച്ചിനോ, ക്ലിന്റ് ഈസ്റ്റ് വുഡ്, റോബര്‍ട്ട് ഡി നിറോ എന്നിവരേക്കാള്‍ റേഞ്ച് ഉള്ള അഭിനേതാവാണ് മമ്മൂട്ടിയെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

Alphonse Puthren

അല്‍ഫോണ്‍സ് പുത്രന്റെ വരികള്‍ ഇങ്ങനെ: ‘ എനിക്ക് തോന്നുന്നു മമ്മൂട്ടിക്ക് ക്ലിന്റ് ഈസ്റ്റ് വുഡ്, റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ എന്നിവരേക്കാള്‍ റേഞ്ച് ഉണ്ട്. അദ്ദേഹം എന്റെ നോട്ടത്തില്‍ കേരളത്തിന്റെ, തമിഴ്‌നാടിന്റെ, ഇന്ത്യയുടെ, ലോകത്തിന്റെ തന്നെ ഏറെ വിലപിടിപ്പുള്ള രത്‌നമാണ്. അദ്ദേഹം സത്യത്തില്‍ ഒരു രാജമാണിക്യം തന്നെയാണ്.’ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കിക്കിടു ആയിരുന്നെന്നും ഉഗ്രന്‍ ആയിരുന്നെന്നും അല്‍ഫോണ്‍സ് പുത്രന്‍ അഭിപ്രായപ്പെട്ടു.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

17 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago