Categories: latest news

‘ഒരു നല്ല നടനേ ആ അഭിനിവേശം ഉണ്ടാവൂ, അതാണ് അദ്ദേഹത്തിന്റെ മഹത്വം’; മമ്മൂട്ടിയെ കുറിച്ച് ജീത്തു ജോസഫ്

നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയെ കുറിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് പുഴുവിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുടെ പുഴുവിലെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുള്ളതുകൊണ്ടാണ് മമ്മൂട്ടി പുഴു പോലെയുള്ള സിനിമകള്‍ ചെയ്യുന്നതെന്ന് ജീത്തു പറഞ്ഞു. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന വിഷയമാണ് ‘പുഴു’ എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് അത് മമ്മൂട്ടി ചെയ്തതെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Mammootty (Puzhu)

‘അടുത്തിടെ ഇറങ്ങിയ ‘പുഴു’ എന്ന സിനിമ, മറ്റുള്ളവര്‍ എടുക്കാന്‍ മടിക്കുന്ന സബ്ജക്ടാണ്. പക്ഷെ മമ്മൂക്ക അത് ചെയ്തു. അത് ഒരു ആക്ടറിന്റെ അടങ്ങാത്ത അഭിനിവേശമാണ്. ഒരു നല്ല ആക്ടറിനേ ആ അഭിനിവേശം ഉണ്ടാവൂ. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം. അതാണ് അദ്ദേഹത്തിന്റെ മഹത്വം,’ ജീത്തു പറഞ്ഞു.

അതേസമയം, മമ്മൂട്ടിയുമായുള്ള ഒരു സിനിമ തന്റെ മനസ്സിലുണ്ടെന്നും അത് ഉടനെ നടക്കുമെന്നുമുള്ള സൂചനയാണ് ജീത്തു നല്‍കുന്നത്. താനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ വലിയ എക്‌സ്പറ്റേഷനായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ലെന്നും ജീത്തു വ്യക്തമാക്കി.

 

 

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയുടെ പുതിയ സാരി ലുക്കാണ്…

4 hours ago

സാരിക്ക് പുതിയ ഭാവം; ശ്രദ്ധ നേടി ഫാഷൻ ഫോട്ടോഷൂട്ട്

പരമ്പരാഗത കേരള സാരിക്ക് സമകാലിക സ്റ്റൈലിംഗ് ചേർത്ത്…

4 hours ago

സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ…

4 hours ago

വർണപ്പകിട്ടുള്ള ഗൗണിൽ സണ്ണി ലിയോൺ

ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ പുതിയ…

14 hours ago

തവിട്ട് നിറത്തിലുള്ള ഡ്രസിൽ മീര നന്ദൻ

നടിയും അവതാരകയുമായ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

14 hours ago

‘ആനന്ദം’ നടി അന്നു ആന്റണിയുടെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ യുവ നടിയായ അന്നു ആന്റണി…

14 hours ago