Categories: latest news

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും വരാനിരിക്കുന്ന സിനിമകള്‍

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഒരുപിടി മികച്ച സിനിമകളാണ് ഇനി റിലീസ് ചെയ്യാന്‍ ഉള്ളത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന സിനിമകളാണ് അതില്‍ പലതും. ആ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മോഹന്‍ലാല്‍

വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. വളരെ പുതുമയുടെ കഥയാണ് മോണ്‍സ്റ്ററിന്റേത്. ജൂണില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ ആണ് മോഹന്‍ലാലിന്റെ മറ്റൊരു പ്രതീക്ഷയുടെ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസും ഈ വര്‍ഷം റിലീസ് ചെയ്യും. മോഹന്‍ലാല്‍ തന്നെയാണ് ബറോസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി

സിനിമകളുടെ തിരഞ്ഞെടുപ്പില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നത് തുടരുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ആണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. ദുരൂഹതകള്‍ നിറഞ്ഞ ഒരു സിനിമയായിരിക്കും ഇത്.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലും മമ്മൂട്ടി ഈ വര്‍ഷം തന്നെ അഭിനയിക്കും. വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുകയെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

3 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

3 days ago