പ്രസവ ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി മിയ. മകന്‍ ലൂക്കയുടെ ജനനം ഏറെ സന്തോഷം നല്‍കിയെങ്കിലും ആ സമയത്താണ് മിയയുടെ പിതാവ് മരിച്ചത്. ഇത് താരത്തെ ഏറെ തളര്‍ത്തിയിരുന്നു.
ഗര്‍ഭകാലത്ത് ഇടയ്ക്ക് ബ്ലീഡിങ് ഉണ്ടായിരുന്നു. ബെഡ് റെസ്റ്റ് ആയിരുന്നു. ഏഴാം മാസത്തില്‍ പ്രസവത്തിനായി വിളിച്ചുകൊണ്ടുവരുന്ന ചടങ്ങു കഴിഞ്ഞ് എന്തോ ആവശ്യത്തിനു എറണാകുളത്ത് ഭര്‍ത്താവ് അശ്വിന്റെ വീട്ടിലേക്ക് പോകേണ്ടിവന്നു. തിരികെയെത്തി കിടന്നുറങ്ങിയ താന്‍ വെളുപ്പിന് ഉണരുന്നത് വയറു വേദനിച്ചിട്ടാണെന്ന് മിയ പറയുന്നു.
ഫോള്‍സ് പെയിന്‍ ആണെന്നാണ് ആദ്യം കരുതിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞും വേദന പോകാതെ വന്നപ്പോള്‍ അമ്മയെ വിളിച്ചു. വേദന വരുമ്പോള്‍ മുന്നിലേക്ക് കുനിഞ്ഞു പോകുന്നത് കണ്ട് അമ്മ ഡോക്ടറെ വിളിക്കാന്‍ പറയുകയായിരുന്നു. പാലായിലെ ബെറ്റി ഡോക്ടറെ വിളിച്ചപ്പോള്‍ ഉടന്‍ ആശുപത്രിയിലെത്താനും കുത്തിവയ്പ്പ് എടുക്കാമെന്നും പറയുകയായിരുന്നു. അവിടെയെത്തി പരിശോധിച്ചു കഴിഞ്ഞപ്പോള്‍ ഏഴാം മാസത്തില്‍ കുഞ്ഞ് പുറത്ത് വരാന്‍ ഒരുക്കം തുടങ്ങിയിട്ടുണ്ടെന്നും ഉടനെ പ്രസവം നടക്കുമെന്നും പറയുകയായിരുന്നു.
ഏഴാം മാസത്തില്‍ കുഞ്ഞിനെ പ്രസവിച്ചു. ജനിച്ചപ്പോള്‍ ലൂക്കയ്ക്ക് ഒന്നരക്കിലോ ഭാരമേ ഉണ്ടായിരുന്നുള്ളൂ. ഓക്‌സിജന്‍ മാസ്‌ക് വെച്ചാണ് ലൂക്കയെ എന്‍ഐസിയുവില്‍ കിടത്തിയിരുന്നത്. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ട്യൂബിലൂടെ കൊടുത്തുകൊണ്ടിരുന്നു. കുഞ്ഞിന്റെ തൂക്കം രണ്ട് കിലോ ആകാന്‍ 25 ദിവസം എടുത്തു. ഡിസ്ചാര്‍ജ് ആകുന്നതിനു തലേദിവസമാണ് മകന് ലൂക്ക എന്ന പേരിട്ടതെന്നും മിയ പറഞ്ഞു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…