Durga Krishna in Udal
രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടല്. ചിത്രത്തില്‍ ശക്തമായ കഥാപാത്രമാണ് നടി ദുര്‍ഗ കൃഷ്ണ അവതരിപ്പിക്കുന്നത്. ഉടലിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ദുര്‍ഗയുടെ കഥാപാത്രത്തെ കുറിച്ച് വലിയ ചര്‍ച്ച നടന്നിരുന്നു. ടീസറില്‍ കാണിച്ച ഇന്റിമേറ്റ് രംഗങ്ങളാണ് അതിനു കാരണം. അതേ കുറിച്ച് വെളിപ്പെടുത്തുകയാണ് ദുര്‍ഗ ഇപ്പോള്‍.
നമ്മള് പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന് രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍ പിന്നെ അതൊഴിവാക്കാന് കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു. താന്‍ തന്നെയാണ് അത് ചെയ്തതെന്നും ദുര്‍ഗ പറഞ്ഞു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുക. ധ്യാന്‍ ശ്രീനിവാസന്, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…