Categories: latest news

‘ആളാകെ മാറിയല്ലോ?’ പുതിയ മേക്കോവറില്‍ നടി വരദ; ചിത്രങ്ങള്‍ കാണാം

സിനിമ-സീരിയല്‍ രംഗത്ത് കഴിഞ്ഞ 15 വര്‍ഷത്തോളമായി സജീവ സാന്നിധ്യമാണ് നടി വരദ. 2006 ല്‍ വാസ്തവം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷം ചെയ്താണ് വരദ വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തു.

Varadha

സീരിയലിലും ശ്രദ്ധേയമായ വേഷങ്ങള്‍ വരദ ചെയ്തിട്ടുണ്ട്. അമല എന്ന സീരിയലിലൂടെയാണ് വരദ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായത്. അമല എന്ന സീരിയലില്‍ ഒപ്പം അഭിനയിച്ച ജിഷിന്‍ ആണ് വരദയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്.

Varadha

യെസ് യുവര്‍ ഓണര്‍, മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി, എന്നോട് പറ ഐ ലവ് യൂ എന്ന്, അല്‍ മല്ലു തുടങ്ങിയ സിനിമകളില്‍ വരദ അഭിനയിച്ചിട്ടുണ്ട്.

Varadha

സ്‌നേഹക്കൂട്, ഹൃദയം സാക്ഷി, പ്രണയം, മാലാഖയുടെ മകള്‍, ഇളയവള്‍ ഗായത്രി, പ്രശ്‌നം ഗുരുതരം, മൂടല്‍മഞ്ഞ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും വരദ അഭിനയിച്ചു. ഇത് കൂടാതെ ധാരാളം ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുകയും അവതാരകയാവുകയും ചെയ്തിട്ടുണ്ട്.

Varadha

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. വരദയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പുതിയ മേക്കോവറില്‍ കിടിലന്‍ ലുക്കിലാണ് താരത്തെ കാണുന്നത്.

Varadha

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

21 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago