Varadha
സിനിമ-സീരിയല്‍ രംഗത്ത് കഴിഞ്ഞ 15 വര്‍ഷത്തോളമായി സജീവ സാന്നിധ്യമാണ് നടി വരദ. 2006 ല്‍ വാസ്തവം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷം ചെയ്താണ് വരദ വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തു.
Varadha
സീരിയലിലും ശ്രദ്ധേയമായ വേഷങ്ങള്‍ വരദ ചെയ്തിട്ടുണ്ട്. അമല എന്ന സീരിയലിലൂടെയാണ് വരദ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായത്. അമല എന്ന സീരിയലില്‍ ഒപ്പം അഭിനയിച്ച ജിഷിന്‍ ആണ് വരദയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്.
Varadha
യെസ് യുവര്‍ ഓണര്‍, മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി, എന്നോട് പറ ഐ ലവ് യൂ എന്ന്, അല്‍ മല്ലു തുടങ്ങിയ സിനിമകളില്‍ വരദ അഭിനയിച്ചിട്ടുണ്ട്.
Varadha
സ്‌നേഹക്കൂട്, ഹൃദയം സാക്ഷി, പ്രണയം, മാലാഖയുടെ മകള്‍, ഇളയവള്‍ ഗായത്രി, പ്രശ്‌നം ഗുരുതരം, മൂടല്‍മഞ്ഞ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും വരദ അഭിനയിച്ചു. ഇത് കൂടാതെ ധാരാളം ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുകയും അവതാരകയാവുകയും ചെയ്തിട്ടുണ്ട്.
Varadha
ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. വരദയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പുതിയ മേക്കോവറില്‍ കിടിലന്‍ ലുക്കിലാണ് താരത്തെ കാണുന്നത്.
Varadha
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…