Categories: latest news

ആണ്‍കുട്ടിയുടെ വേഷം അഭിനയിച്ച് ബാലതാരമായി വെള്ളിത്തിരയിലെത്തി; സിനിമയിലും സീരിയലിലും സജീവമായ നടി സുജിതയെ അറിയില്ലേ?

ആണ്‍കുട്ടിയുടെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഈ താരത്തെ മനസ്സിലായില്ലേ? ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടി സുജിതയാണ് ഇത്. ഒരേസമയം സിനിമയിലും സീരിയലിലും സുജിത തിളങ്ങി.

Sujitha

മലയാളത്തിലേക്ക് മികച്ച സിനിമകളില്‍ ഒന്നായ ‘പൂവിന് പുതിയ പൂന്തെന്നലില്‍’ ബാലതാരമായ ബെന്നി/കിട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുജിതയായിരുന്നു. മമ്മൂട്ടി നായകനായ ഈ ചിത്രം വലിയ ശ്രദ്ധ നേടി. ബെന്നി എന്ന ആണ്‍കുട്ടി കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആ സിനിമ പിന്നീട് നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുകയും സുജിത തന്നെ ആ കഥാപാത്രം എല്ലാ ഭാഷയിലും അഭിനയിക്കുകയും ചെയ്തിരുന്നു.

Sujitha

തമിഴ് സീരിയലുകളില്‍ ഇപ്പോഴും അഭിനയിക്കുന്ന സുജിത മലയാളത്തില്‍ കുമാരസംഭവം എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ ഇപ്പോള്‍ ചിപ്പി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന സ്വാന്തനം സീരിയലിന്റെ തമിഴ് പതിപ്പായ പാണ്ഡ്യന്‍ സ്റ്റോഴ്സില്‍ ആ വേഷം ചെയ്യുന്നത് സുജിതയാണ്.

Sujitha

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ജയറാമിന്റെ കസിന്‍സില്‍ ഒരാളായി സുജിത അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു നിലാപക്ഷി, അച്ഛനെയാണെനിക്കിഷ്ടം, മേല്‍വിലാസം ശരിയാണ്, വാന്റഡ്, മത്സരം, ആയിരത്തില്‍ ഒരുവന്‍ എന്നിവയാണ് സുജിതയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

Sujitha

1983 ജൂലൈ 12 ന് തിരുവനന്തപുരത്താണ് സുജിത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 38 വയസ് കഴിഞ്ഞു. എന്നാല്‍, പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ഇത്ര പ്രായമായോ താരത്തിന് എന്ന് ആരാധകര്‍ ചോദിച്ചുപോകും. നിര്‍മാതാവ് ധനുഷ് ആണ് സുജിതയുടെ ജീവിതപങ്കാളി. പൊള്ളാച്ചിയിലാണ് സുജിത ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

1 hour ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

1 hour ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

17 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago