Categories: latest news

‘ആ സീനിന് ശേഷം മമ്മൂക്ക നന്നായി ദേഷ്യപ്പെട്ടു’; കാരണം വെളിപ്പെടുത്തി മാസ്റ്റര്‍ വാസുദേവ്

നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സോണി ലിവില്‍ ചിത്രത്തിനു ഇപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. പുഴുവില്‍ വളരെ ശക്തമായ കഥാപാത്രമാണ് മാസ്റ്റര്‍ വാസുദേവ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മകനായി പ്രേക്ഷകരുടെ ശ്രദ്ധ കയ്യടി നേടാന്‍ വാസുദേവിന് സാധിച്ചു. പുഴു സിനിമയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി ദേഷ്യപ്പെട്ട അനുഭവം തുറന്നുപറയുകയാണ് വാസുദേവ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വാസുദേവ് ഈ സംഭവം വെളിപ്പെടുത്തിയത്.

കളിക്കാന്‍ പോയി കാല്‍ മുറിഞ്ഞ ശേഷം മകന്റെ മുറിവില്‍ മമ്മൂട്ടിയുടെ കഥാപാത്രം മരുന്ന് സ്‌പ്രേ ചെയ്യുന്ന സീനുണ്ട്. ആ സീന്‍ ചെയ്തതിനു ശേഷമാണ് മമ്മൂട്ടി സെറ്റിലുള്ളവരോട് ദേഷ്യപ്പെട്ടതെന്ന് വാസുദേവ് പറഞ്ഞു.

Puzhu

‘പൊതുവെ മമ്മൂക്ക സെറ്റില്‍ വരുമ്പോള്‍ എല്ലാവരും സൈലന്റാണ്. ചിലപ്പോഴൊക്കെ മമ്മൂക്ക ദേഷ്യപ്പെടാറുണ്ട്. പക്ഷേ അത് കുറച്ച് സമയത്തേക്കേ നില്‍ക്കൂ. പിന്നെ അദ്ദേഹം കൂളാകും. സിനിമയില്‍ എന്റെ കാല് മുറിഞ്ഞ സീനില്‍ ഒരു സ്പ്രേ അടിക്കുന്നുണ്ട്. അത് രണ്ട് മൂന്ന് ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്തു. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂക്ക ആ സ്പ്രേ മണത്തുനോക്കി. ഇത് എന്താണെന്ന് ചോദിച്ചു. വോളിനി ആണെന്ന് അവര്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക ദേഷ്യപ്പെട്ടു. എന്റെ കാലിലേക്ക് അത് തുടര്‍ച്ചയായി അടിക്കുകയാണല്ലോ അതുകൊണ്ടായിരുന്നു മമ്മൂക്ക ദേഷ്യപ്പെട്ടത്,’ വാസുദേവ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയുടെ പുതിയ സാരി ലുക്കാണ്…

6 hours ago

സാരിക്ക് പുതിയ ഭാവം; ശ്രദ്ധ നേടി ഫാഷൻ ഫോട്ടോഷൂട്ട്

പരമ്പരാഗത കേരള സാരിക്ക് സമകാലിക സ്റ്റൈലിംഗ് ചേർത്ത്…

6 hours ago

സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ…

6 hours ago

വർണപ്പകിട്ടുള്ള ഗൗണിൽ സണ്ണി ലിയോൺ

ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ പുതിയ…

15 hours ago

തവിട്ട് നിറത്തിലുള്ള ഡ്രസിൽ മീര നന്ദൻ

നടിയും അവതാരകയുമായ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

15 hours ago

‘ആനന്ദം’ നടി അന്നു ആന്റണിയുടെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ യുവ നടിയായ അന്നു ആന്റണി…

16 hours ago