Mammootty and B.Unnikrishnan
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ഉപേക്ഷിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം.
മമ്മൂട്ടി ചിത്രവുമായി ബി.ഉണ്ണികൃഷ്ണന് മുന്നോട്ടു പോകുമെന്നാണ് മെഗാസ്റ്റാറുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ഡേറ്റ് ക്ലാഷ് കാരണം ബി.ഉണ്ണികൃഷ്ണന് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറുമെന്ന് ചില മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു.
കെട്ട്യോളാണ് എന്റെ മാലാഖ സംവിധായകന് നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ സെറ്റിലാണ് ഇപ്പോള്‍ മമ്മൂട്ടി.
റോഷാക്ക് ഷൂട്ടിങ് പൂര്‍ത്തിയായാല്‍ ബി.ഉണ്ണികൃഷ്ണന് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Mammootty
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മമ്മൂട്ടിക്കൊപ്പം മഞ്ജു വാരിയര്‍, ബിജു മേനോന് എന്നിവരും ബി.ഉണ്ണികൃഷ്ണന് ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ആറാട്ടാണ് ഉണ്ണികൃഷ്ണന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ അത്ര വലിയ വിജയമാകാന്‍ ആറാട്ടിന് സാധിച്ചില്ല.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…