Vani Viswanath
മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച നടിയാണ് വാണി വിശ്വനാഥ്. ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ വാണി നായികയായി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.
Vani Viswanath
1971 മേയ് 13 നാണ് വാണി വിശ്വനാഥിന്റെ ജനനം. തന്റെ 51-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്. കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് വാണിയുടെ ജനനം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും വാണി അഭിനയിച്ചിട്ടുണ്ട്.
Vani Viswanath
നടന് ബാബുരാജാണ് വാണിയുടെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. 2002 ലാണ് ബാബുരാജ് വാണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. വിവാഹശേഷം വാണി സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.
Vani Viswanath
മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് വാണി ഇപ്പോള്‍. ബാബുരാജ് നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി വാണി വിശ്വനാഥാണ് അഭിനയിക്കുന്നത്.
Vani Viswanath
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…