Categories: latest news

മോന്‍സണ്‍ കേസ്: മോഹന്‍ലാലിനെ ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകണം. മോന്‍സണ്‍ കേസിനു പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും.

പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.

മോന്‍സണ്‍ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന.

 

 

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിരിയുമായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

20 seconds ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

9 minutes ago

അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

11 minutes ago

അടിപൊളിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

57 minutes ago

മീര ജാസ്മിന്റെ കയ്യില്‍ നിന്നും മുഖത്ത് അടികിട്ടി: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

16 hours ago

ഇന്ന് പലരും എന്നെ കാണുന്നത് പരാജയമായി; സാമന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

16 hours ago