Categories: Gossips

ഞാന്‍ പാടിയതും വാണി എഴുന്നേറ്റ് ഓടി; പ്രണയകഥ വെളിപ്പെടുത്തി ബാബുരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ബാബുരാജിന്റേത്. വില്ലന്‍ വേഷങ്ങളിലൂടെയും പിന്നീട് ഹാസ്യകഥാപാത്രങ്ങളിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച ബാബുരാജും ഒരുകാലത്ത് ആക്ഷന്‍ സിനിമകളിലൂടെ ഞെട്ടിച്ച വാണി വിശ്വനാഥിന്റെയും കുടുംബവിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. ബാബുരാജിന്റെയും വാണി വിശ്വനാഥിന്റെയും പ്രണയവും വിവാഹവും എങ്ങനെയായിരുന്നെന്ന് അറിയാമോ?

നല്ലൊരു കുക്കാണെന്ന് കരുതിയാകും വാണി തന്നെ വിവാഹം കഴിച്ചതെന്ന് തമാശരൂപേണ പറയുകയാണ് ബാബുരാജ്. ‘വാണിയെ ഞാന്‍ വീഴ്ത്തുന്നത് തന്നെ പാചകത്തിലൂടെയല്ലേ, ഒരു ദിവസം എന്റെ ഫ്‌ളാറ്റിലേക്ക് വന്നപ്പോള്‍ വാണിക്ക് ഞാന്‍ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. ചില്ലി ചിക്കനൊക്കെ ഹോട്ടലില്‍ മാത്രമേ കിട്ടൂ എന്നായിരുന്നു വാണിയുടെ ധാരണ. അതിലാണ് വാണി വീണുപോയത്. ഒന്നും കിട്ടിയില്ലെങ്കില്‍ എന്നെ കുക്കിങ് പണിക്കെങ്കിലും വിടാമല്ലോ എന്ന് വാണി കരുതികാണും,’ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

വാണിയെ സാക്ഷി നിര്‍ത്തി താന്‍ പാട്ട് പാടിയ സംഭവവും ബാബുരാജ് വിവരിച്ചു. ‘ഞാന്‍ നിര്‍മിച്ച പടമാണ് ഗ്യാങ്. അതിന്റെ സെറ്റിലാണ് സംഭവം. കലാഭവന്‍ മണിയൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പാട്ടിന്റെ വലിയ ആള്‍ക്കാരാണ്. സെറ്റില്‍ ഇരുന്ന് പാട്ട് പെട്ടി പോലെ ഓരോന്ന് നടത്തുകയാണ്. ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്. അവര്‍ ഒരു പാട്ട് പാടി. അതിന്റെ പല്ലവി ഞാന്‍ പാടാമെന്ന് പറഞ്ഞു. എന്നാല്‍, നീ ഒന്ന് പാട് എന്നായി അവര്‍. ഞാന്‍ പാടിയാല്‍ എന്ത് തരുമെന്ന് അവരോട് ചോദിച്ചു. ഞാനങ്ങ് പാട്ട് പാടി. ഞാന്‍ പാടിയതും വാണി എഴുന്നേറ്റ് ഓടി,’ ബാബുരാജ് പൊട്ടിച്ചിരിച്ചു. ”

വാണിയും ബാബുരാജും ഒന്നിച്ച് ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്‍പും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ബാബുരാജ് വില്ലന്‍ വേഷങ്ങള്‍ വിട്ടു പുറത്തുകടക്കുന്നത്. സംവിധായകന്‍ എന്ന നിലയിലും ബാബുരാജ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പല സുഹൃത്തുക്കളും സാമ്പത്തികമായി ഉപയോഗിച്ചു; ദിയ

ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നു, താഴ്ത്തിക്കെട്ടുന്നു,…

20 hours ago

ഞാന്‍ കണ്ട കഠിനാധ്വാനിയായ മനുഷ്യന്‍; അച്ഛനെക്കുറിച്ച് വിസ്മയ

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. ആരാധകരും സിനിമാ…

20 hours ago

മോശം കമന്റ്; മറുപടിയുമായി അനുപമ

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കില്‍ മുന്‍നിര…

20 hours ago

ദൃശ്യം-3; കൂടുതല്‍ പ്രതിഫലം ആര്‍ക്ക്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍…

20 hours ago

മോദിയെ അപ്പൂപ്പനെപ്പോലെ തോന്നി; അഹാന

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും…

21 hours ago

പ്രകൃതിയോടിണങ്ങി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago