Mammootty
ശ്യാമപ്രസാദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് നടക്കുമെന്നാണ് വിവരം. വളരെ വ്യത്യസ്തവും ശക്തവുമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.
ശ്യാമപ്രസാദ് ചിത്രത്തില്‍ മമ്മൂട്ടി ഗേ (സ്വവര്‍ഗ്ഗാനുരാഗി) കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനു മമ്മൂട്ടി തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. മമ്മൂക്ക ഒരു ഗേ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് കേട്ടല്ലോ എന്ന് ദ ക്യൂവിലെ അഭിമുഖത്തിലാണ് മാധ്യമപ്രവര്‍ത്തകനായ മനീഷ് നാരായണന് ചോദിച്ചത്. അതിനു മമ്മൂട്ടി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
‘കേട്ടതൊക്കെ ചിലപ്പോ സത്യമാകും. കേട്ടത് എല്ലാം സത്യമാകണമെന്നില്ല. ചിലതൊക്കെ സത്യമാകും. കാത്തിരിക്കാം,’ മമ്മൂട്ടി പറഞ്ഞു
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…