Categories: latest news

‘സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല’; പുതിയ ചിത്രത്തെ കുറിച്ച് മമ്മൂട്ടി

നവാഗതയായ രത്തീന സംവിധാനം ചെയ്ത ‘പുഴു’വാണ് മമ്മൂട്ടിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. ആദ്യമായാണ് മമ്മൂട്ടി ഒരു വനിത സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. മേയ് 13 ന് സോണി ലിവിലാണ് ‘പുഴു’ റിലീസ് ചെയ്യുക.

ആദ്യമായി വനിത സംവിധായികയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മമ്മൂട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതിയ കഥയും കൊണ്ട് തന്റെ അടുത്തേക്ക് ആര്‍ക്കും കടന്നുവരാമെന്നാണ് മമ്മൂട്ടി പറയുന്നത്.

Mammootty (Puzhu)

‘ ആര്‍ക്കും കടന്നുവരാം. ഇതുവരെ സ്ത്രീകള്‍ക്കു പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകര്‍ക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. പുതുമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് പുഴുവില്‍ അഭിനയിച്ചത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് പുഴുവില്‍. മുന്‍പും അത്തരം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരില്‍ എനിക്കും എനിക്ക് അവരിലും വിശ്വാസമുണ്ട്,’ മമ്മൂട്ടി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

23 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago