Categories: Gossips

ബി.ഉണ്ണികൃഷ്ണന്റെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍; പൊലീസ് വേഷമണിയാന്‍ മമ്മൂട്ടി, ഒപ്പം മഞ്ജുവും, ഷൂട്ടിങ് ജൂണ്‍ പകുതിയോടെ

കെട്ട്യോളാണ് എന്റെ മാലാഖയുടെ സംവിധായകന്‍ നിസാം ബഷീര്‍ അണിയിച്ചൊരുക്കുന്ന റോഷാക്ക് പൂര്‍ത്തിയായാല്‍ മമ്മൂട്ടി പോകുക ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ സെറ്റിലേക്ക്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് അടുത്തതായി മമ്മൂട്ടി അഭിനയിക്കുന്നത്. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന്റെ തിരക്കഥ.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമയായിരിക്കും ചിത്രം. ഉദയകൃഷ്ണ അവസാനമായി തിരക്കഥ രചിച്ചത് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന് വേണ്ടിയാണ്. ഈ ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായിരുന്നു.

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മഞ്ജു വാരിയറാണ് നായിക. ബിജു മേനോനും പ്രധാന വേഷത്തിലെത്തുമെന്നാണ് വിവരം. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 15 ന് ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

13 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

13 hours ago