Categories: Gossips

മമ്മൂട്ടി ചിത്രം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍; മഞ്ജുവും നിര്‍ണായക വേഷത്തിലെന്ന് റിപ്പോര്‍ട്ട്

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.

മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കഥ മമ്മൂട്ടിക്ക് പൂര്‍ണമായി ഇഷ്ടപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഗ്രാന്റ്മാസ്റ്റര്‍ പോലെ മറ്റൊരു ത്രില്ലര്‍ ബി.ഉണ്ണികൃഷ്ണനില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍.

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ടാണ് ബി.ഉണ്ണികൃഷ്ണന്റേതായി അവസാനമായി റിലീസ് ചെയ്തത്. ഉദയകൃഷ്ണ തന്നെയായിരുന്നു തിരക്കഥ. സിനിമ വലിയ വിജയം നേടിയില്ല.

 

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

13 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

13 hours ago