Categories: latest news

മഞ്ജുവിനോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്, പക്ഷേ ശല്യം ചെയ്തിട്ടില്ല: സനല്‍കുമാര്‍ ശശിധരന്‍

മഞ്ജു വാരിയറോട് താന്‍ പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിനോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെങ്കിലും പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്ന് സനല്‍ പറഞ്ഞു.

നടി മഞ്ജു വാരിയറെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ സനല്‍കുമാര്‍ ശശിധരന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷമാണ് താന്‍ മഞ്ജുവിനെ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്ന് സനല്‍കുമാര്‍ പറഞ്ഞത്.

മഞ്ജുവുമായി സംസാരിച്ചിട്ട് തന്നെ കുറേ കാലമായി. കയറ്റം എന്ന സിനിമ റിലീസാകാത്തത് എന്തുകൊണ്ട് എന്ന് കൂടി അറിയാനാണ് മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷേ അവര്‍ സമ്മതിച്ചില്ല. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. താന്‍ ഈ വിഷയം ഇനി ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജാമ്യം കിട്ടിയ ശേഷം സനല്‍കുമാര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

13 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

13 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

13 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago